കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്പെക്ടർ പിടിയിൽ
കട്ടപ്പന: കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്പെക്ടറിനെ വിജിലൻസ് പിടികൂടി. കട്ടപ്പന നഗരസഭാ ഇൻസ്പെക്ടർ ഷിജു അസീസ് ആണ് വിജിലൻസിന്റെ പിടിയിലായത്.
നഗരസഭയുടെ പരിധിയിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥത മാറ്റുന്നതിനു വേണ്ടി ഇയാൾ 13000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. നേരത്തെ വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതിനിടയിൽ തന്നെ ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.