സുൽത്താൻ ബത്തേരി ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി. കുടുങ്ങിയത് 5000 രൂപ കൈ കൂലി വാങ്ങുന്നതിനിടെ
ബത്തേരി ഫയർഫോഴ്സ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എം കെ കുര്യൻ(53)യാണ് വിജിലൻസ് പിടികൂടിയത്ടെയാണ് സംഭവം.ഇന്ന് നാലു മണിയോടെയാണ് സംഭവം
.ബിൽഡിംഗ് പെർമിറ്റുമായി ബന്ധപ്പെട്ട് സ്ഥാപനമുടമയിൽ നിന്നും പണം കൈപ്പറ്റുന്നതിനിടെയാണ് വിജിലൻസ് എംകെ കുര്യനെ പിടികൂടിയത്. ബിൽഡിങ് ഫയർ എൻ ഒ സി ക്ക് അപേക്ഷിച്ച് ആളിൽ നിന്നും പണം കൈക്കൂലിയായി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത് .മീനങ്ങാടി സ്വദേശിയായ ബിനീഷ് എന്നാൽ അമ്പലവയലിൽ നിർമ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന് ഫയർ എൻ ഒ സി ക്കായി സ്റ്റേഷൻ മാസ്റ്ററെ സമീപിച്ചിരുന്നു .എന്നാൽ പല കാരണങ്ങൾ പറഞ്ഞ് ഒന്നര വർഷത്തോളമായിഎൻഒസി നൽകിയിരുന്നില്ല. ഇതിനിടെ കഴിഞ്ഞ സെപ്റ്റംബർ 30-ന് ബിനിഷ് വിണ്ടും അപേക്ഷ സമർപ്പിച്ചു.ഈ സമയം ഒന്നാം തീയതി വിളിക്കാൻ ഓഫിസർ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ബിനിഷ് വിളിച്ചപ്പോൾ 25000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നുവെത്രേ.ഇത് പരാതിയായി ബിനിഷ് വിജിലൻസിൽ നൽകി .ഇതിൻറെ അടിസ്ഥാനത്തിൽ വിജിലൻസ് നൽകിയ 5000 രൂപയാണ് ഇന്ന് ബിനീഷ് സ്റ്റേഷൻ ഓഫീസർക്ക് കൈമാറിയത്. ഇതിനിടയിൽ സമീപത്ത് കാത്തിരുന്ന വിജിലൻസ് എം കെ കുര്യനെ പിടികൂടുകയാരുന്നു. വിജിലൻസ് സിഐ പി എൽ ഷൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. നാളെ തലശ്ശേരി കോടതിയിൽ ഹാജരാക്കും.