തിരുവനന്തപുരം ലോ അക്കാദമി അധ്യാപകൻ കോളജ് ഗ്രൗണ്ടിൽ തീ കൊളുത്തി മരിച്ചു
തിരുവനന്തപുരത്ത് ലോ അക്കാദമി അധ്യാപകൻ കോളജ് ഗ്രൗണ്ടിൽ തീ കൊളുത്തി ആത്മഹത്യചെയ്തു. സുനിൽകുമാർ എന്ന അധ്യാപകനാണ് മരിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
ഇന്ന് രാവിലെയും കോളജ് പരിപാടികളിൽ സജീവമായി പങ്കെടുത്തിരുന്നു. ഉച്ചയോടെയാണ് ഗ്രൗണ്ടിൽ തീ കൊളുത്തിയ നിലയിൽ കണ്ടെത്തിയത്. സമീപത്ത് നിന്ന് പെട്രോൾ കുപ്പിയും കണ്ടെത്തി. കോളജിൽ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് വിവരം അധികൃതരെ അറിയിച്ചത്
തിരുവനന്തപുരം വഴയില സ്വദേശിയാണ് സുനിൽകുമാർ. പത്ത് വർഷമായി ലോ അക്കാദമി അധ്യാപകനാണ്.