കാക്കനാട് ഫ്ലാറ്റിൽ 300ലധികം പേർക്ക് ഛർദിയും വയറിളക്കവും; കുടിവെള്ളത്തിൽ ബാക്ടീരിയ സാന്നിധ്യമെന്ന് സംശയം
കാക്കനാട് ഫ്ലാറ്റിൽ മുന്നൂറിലധികം പേർക്ക് ഛർദിയും വയറിളക്കവും. ഡിഎൽഎഫ് ഫ്ലാറ്റിലാണ് സംഭവം. കഴിഞ്ഞാഴ്ച മുതലാണ് ഫ്ലാറ്റിറ്റിൽ പ്രശ്‌നം തുടങ്ങിയത്. രോഗബാധയുള്ളവർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. കുടിവെള്ളത്തിൽ ബാക്ടീരിയ സാന്നിധ്യമെന്ന് സംശയം ഉയർന്നിട്ടുണ്ട്. ആരോഗ്യ വകുപ്പ് വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.
അഞ്ച് വയസിൽ താഴെയുള്ള 25ലധികം കുട്ടികൾക്ക് ഛർദിയും വയറിളക്കവും പിടിപ്പെട്ടിട്ടുണ്ട്. ഫ്ലാറ്റിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. വെള്ളത്തിൽ ബാക്ടീരിയ സാന്നിധ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഫ്ലാറ്റിൽ കിണറുൾപ്പെടെയുള്ള ജലസ്രോതസുകളുണ്ട്. അതിനാൽ തന്നെ രോഗബാധയുടെ കാരണം വ്യക്തമാകാൻ ആരോഗ്യ വകുപ്പ് സാമ്പിളായി ശേഖരിച്ചിട്ടുള്ള വെള്ളത്തിന്റെ പരിശോധന ഫലം വരണം.