Monday, January 6, 2025
Kerala

മസ്തിഷ്‌ക മരണം സംഭവിച്ചെന്ന റിപ്പോർട്ട് നൽകി അവയവങ്ങൾ ദാനം ചെയ്തെന്ന കേസ്; വിശദീകരണവുമായി ലേക് ഷോർ ആശുപത്രി

മസ്തിഷ്‌ക മരണം സംഭവിച്ചെന്ന റിപ്പോർട്ട് നൽകി അവയവങ്ങൾ ദാനം ചെയ്തെന്ന കേസിൽ വിശദീകരണവുമായി കൊച്ചി ലേക് ഷോർ ആശുപത്രി. പിഴവ് സംഭവിച്ചിട്ടില്ലെന്നും സത്യാവസ്ഥ കോടതിയെയും പൊതുസമൂഹത്തെയും അറിയിക്കുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

കൊല്ലം സ്വദേശി ഡോക്ടർ ഗണപതി നൽകിയ ഹർജിയിലാണ് ഹൈകോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. പരാതിയുടെ വസ്തുതകൾ പരിശോധിക്കാനാണ് നിർദേശം.

അതേസമയം അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ എത്തിച്ച ഉടുമ്പൻചോല സ്വദേശി എബിന് കൃത്യമായ ചികിത്സ നൽകിയെന്നും ചട്ടങ്ങൾ പാലിച്ചാണ് അവയവദാനം നടത്തിയതെന്നും ആശുപത്രി വ്യക്തമാക്കി. അന്വേഷണവുമായി പൂർണമായും സഹകരിക്കും. ’14 വർഷം മുൻപ് നടന്ന സംഭവത്തിൽ ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ചയൊന്നും ഉണ്ടായിട്ടില്ല’- ആശുപത്രി മീഡിയ മാനേജർ ലക്ഷ്മി പറഞ്ഞു.

2009 നവംബർ 29 നാണ് ഇടുക്കി ഉടുമ്പൻചോല സ്വദേശി വി ജെ എബിനെ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി ലേക്‌ഷോർ ആശുപത്രിയിലേക്ക് മാറ്റി. അടുത്ത ദിവസം തന്നെ മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് വ്യക്തമാക്കി ഡോക്ടർമാർ അവയവദാനം നടത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *