Monday, January 6, 2025
Kerala

കോൺഗ്രസ് പുനഃസംഘടന; വിയോജിപ്പ് പരസ്യമാക്കിയ നേതാക്കളുമായി ഇന്ന് ചർച്ച

കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് വിയോജിപ്പ് പരസ്യമാക്കിയ നേതാക്കളുമായി കോഴിക്കോട് ഡിസിസി ഇന്ന് ചർച്ചനടത്തും. എംപിമാരായ കെ മുരളീധരൻ, എംകെ രാഘവൻ എന്നിവരുമായാണ് ചർച്ച. കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺ കുമാർ, കെപിസിസി ജനറൽ സെക്രട്ടറിമാരായ കെകെ എബ്രഹാം, പിഎം നിയാസ് എന്നിവരാണ് ചർച്ച നടത്തുന്നത്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഇവരോട് കൂടിയലോചന നടത്തിയില്ലെന്ന പരിഭവം എംപിമാർ പങ്കുവച്ചിരുന്നു. ഇവർ പരസ്യ പ്രസ്താവന നടത്തിയത് വിവാദമാവുകയും ചെയ്തു.

ബുധനാഴ്ച വൈകീട്ട് കോഴിക്കോട്ടെത്തിയ മുല്ലപ്പള്ളിയുമായി കെ. പ്രവീൺ കുമാർ ആദ്യഘട്ട ചർച്ച നടത്തി. ഇന്നലെ മുല്ലപ്പള്ളിയുമായി വീണ്ടും പ്രവീൺ കുമാർ ചർച്ച നടത്തി. പുനഃസംഘടന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നേരത്തെ മുല്ലപ്പള്ളി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 35 ഭാരവാഹികളുടെ സ്ഥാനത്തേക്ക് 46 പേരുടെയും 26 ബ്ലോക്ക് പ്രസിഡന്റുമാരുടെ സ്ഥാനത്തേക്ക് 63 ആളുകളുടെയും പേരുകളാണ് പട്ടികയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *