Saturday, January 4, 2025
Kerala

പത്തനംതിട്ടയിൽ ശബരിമല തീർഥാടകരുടെ വാഹനം ഓടിക്കൊണ്ടിരിക്കെ കത്തിനശിച്ചു; ആളപായമില്ല

പത്തനംതിട്ടയിൽ ശബരിമല തീർഥാടകരുടെ വാഹനം കത്തിനശിച്ചു. ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് അപകടം. തിരുവനന്തപുരത്ത് നിന്നുള്ളവരുടെ വാഹനമാണ് കത്തിനശിച്ചത്.

വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെ എല്ലാവരും പുറത്തിറങ്ങുകയായിരുന്നു. തൊട്ടുപിന്നാലെ വാഹനം തീപിടിക്കുകയും ചെയ്തു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു. ളാഹ ചെളിക്കുഴിയിലാണ് സംഭവം. ഫയർ ഫോഴ്‌സ് സ്ഥലത്ത് എത്തിയപ്പോഴേക്കും വാഹനം പൂർണമായി കത്തിനശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *