കോടതി വിധി വരെ കാത്തിരിക്കുകയാണ് മര്യാദ; ശബരിമല വിഷയത്തിൽ എൻ എസ് എസിനെതിരെ കാനം
ശബരിമല വിഷയത്തിൽ എൻഎസ്എസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേസ് നടത്തി തോറ്റപ്പോൾ ജനങ്ങളെ അണിനിരത്തി സർക്കാർ കുഴപ്പമാണെന്ന് പറയുന്നു. കോടതി വിധി വരെ കാത്തിരിക്കുകയാണ് മര്യാദയെന്ന് കാനം പറഞ്ഞു
ശബരിമല അടഞ്ഞ അധ്യായമാണ്. പ്രശ്‌നം ചിലരുടെ മനസ്സിൽ മാത്രമാണ്. പ്രയാർ ഗോപാലകൃഷ്ണൻ നൽകിയ സത്യവാങ്മൂലത്തെ എതിർക്കുന്ന ഒന്നും ഇടതുസർക്കാർ കൊടുത്തിട്ടില്ല. കടകംപള്ളി സുരേന്ദ്രനല്ല വിവാദമുണ്ടാക്കിയത്. കോൺഗ്രസാണ് ചർച്ചയാക്കിയത്.
അന്തിമ വിധിവരെ കാത്തിരിക്കണം. അതാണ് മര്യാദയെന്നും എൻഎസ്എസിന് മറുപടിയായി കാനം പറഞ്ഞു. പ്രതിപക്ഷത്തിന് മത്സരിക്കാൻ സ്ഥാനാർഥികളില്ല. നേമത്ത് കഴിഞ്ഞ തവണ ഒഴുകിപ്പോയ യുഡിഎഫ് വോട്ട് ചിറകെട്ടാനുള്ള ശ്രമം നല്ലതാണ്. ഇത് ൽെഡിെഫിന് ഗുണം ചെയ്യുമെന്നും കാനം വ്യക്തമാക്കി.