കോലീബി സഖ്യം രഹസ്യമായിരുന്നില്ല; തുറന്നു പറഞ്ഞ് ബിജെപി നേതാവ് എംടി രമേശ്
കേരളത്തിലെ കോൺഗ്രസ്-ലീഗ്-ബിജെപി സഖ്യം ഒരിക്കലും രഹസ്യമായിരുന്നില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. ബേപ്പൂരിലും വടകരയിലും ഒരു പൊതുസ്ഥാനാർഥിയെ നിർത്തി മത്സരിച്ചിരുന്നു. അത് പരാജയപ്പെട്ട സഖ്യമാണ്
കേരളത്തിൽ ഇപ്പോൾ ബിജെപി മത്സരിക്കുന്നത് കോൺഗ്രസിനും സിപിഎമ്മിനും എതിരെയാണ്. ദശാബ്ദങ്ങൾക്ക് മുമ്പുള്ള രാഷ്ട്രീയസഖ്യത്തെ വീണ്ടും പറയുന്നത് വിഷയ ദാരിദ്ര്യമുള്ള ആളുകളാണെന്നും രമേശ് പറഞ്ഞു
കഴിഞ്ഞ ദിവസം മുതിർന്ന നേതാവ് ഒ രാജഗോപാലും കോലീബി സഖ്യമുണ്ടെന്ന് തുറന്നു പറഞ്ഞിരുന്നു. വടക്കൻ കേരളത്തിലാണ് കൂടുതലായും വോട്ട് കച്ചവടം നടന്നതെന്നും രാജഗോപാൽ വെളിപ്പെടുത്തിയിരുന്നു