ബാബുവിനെ രക്ഷിക്കുന്നതിൽ വീഴ്ച; ഫയർഫോഴ്സ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി
പാലക്കാട്: ചെറാട് മലയില്‍നിന്ന് ബാബു എന്ന യുവാവിനെ രക്ഷപ്പെടുത്തുന്നതില്‍ വീഴ്ച സംഭവിച്ചെന്ന ആരോപണത്തില്‍ ഫയര്‍ഫോഴ്സില്‍ നടപടി. പാലക്കാട് ജില്ലാ ഫയര്‍ ഓഫീസര്‍ വി.കെ. ഋതീജിനെ സ്ഥലംമാറ്റി. വിയ്യൂരിലേക്കാണ് സ്ഥലംമാറ്റിയത്.
രക്ഷാപ്രവര്‍ത്തനത്തില്‍ ഏകോപനം ഇല്ലാത്തതില്‍ വിശദീകരണം ചോദിച്ചതിന് പിന്നാലെയാണ് നടപടി. മലപ്പുറം ജില്ലാ ഫയര്‍ ഓഫീസര്‍ ടി. അനൂപ് പാലക്കാട് ജില്ലാ ഫയര്‍ ഓഫീസറായി ചുമതലയേല്‍ക്കും. പാലക്കാട് സ്റ്റേഷന് ഓഫീസറെ കഞ്ചിക്കോട്ടേക്കും കഞ്ചിക്കോട് സ്റ്റേഷന് ഓഫീസറെ പാലക്കാട്ടേക്കും മാറ്റിയിട്ടുണ്ട്.
ബാബുവിന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏകോപനമുണ്ടായില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സ്ഥലംമാറ്റം.