വാളയാർ കേസ്: സിബിഐ പത്ത് ദിവസത്തിനകം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി
വാളയാർ കേസ് ഏറ്റെടുക്കാൻ തയ്യാറാണോയെന്ന് പത്ത് ദിവസത്തിനുള്ളിൽ സിബിഐ വ്യക്തമാക്കണമെന്ന് ഹൈക്കോടതി. അന്വേഷണം അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാനാകില്ല. ഉടൻ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു
വാളയാർ കേസിലെ പെൺകുട്ടികളുടെ അമ്മ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. കേസിൽ നേരത്തെ സംസ്ഥാന സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഹൈക്കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് പെൺകുട്ടികളുടെ അമ്മയുടെ ആവശ്യം.