വാളയാർ കേസിൽ പോലീസ് തുടരന്വേഷണം വേണ്ടെന്ന് മാതാപിതാക്കൾ; സിബിഐ അന്വേഷിക്കണം
വാളയാർ കേസിൽ പോലീസിന്റെ തുടരന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പെൺകുട്ടികളുടെ മാതാപിതാക്കൾ. സിബിഐ അന്വേഷണമാണ് ഇവർ ആവശ്യപ്പെടുന്നത്. കേസ് വഷളാക്കിയത് പോലീസ് ഉദ്യോഗസ്ഥരാണ്. ഇവർക്കെതിരെ നടപടി വേണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു
കേസിൽ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി നടപടി ഹൈക്കോടതി ഇന്ന് റദ്ദാക്കിയിരുന്നു. തുടർ വിചാരണ നടത്താനും കോടതി നിർദേശിച്ചിട്ടുണ്ട്. തുടരന്വേഷണം ആവശ്യമെങ്കിൽ പ്രോസിക്യൂഷൻ വിചാരണ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. വിചാരണ കൃത്യമായി നടത്തുന്നതിൽ ജഡ്ജി പരാജയപ്പെട്ടുവെന്ന വിമർശനവും ഹൈക്കോടതി നടത്തിയിട്ടുണ്ട്.