Wednesday, January 8, 2025
Kerala

ശബരിമലയില്‍ തീര്‍ത്ഥാടകരെ ദേവസ്വം ഗാര്‍ഡ് പിടിച്ചു തള്ളിയ സംഭവം; തുടർനടപടിയുണ്ടാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമലയിൽ തീർത്ഥാടകരോട് ദേവസ്വം ഗാര്‍ഡ് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ദേവസ്വം ജീവനക്കാരനെതിരെ വകുപ്പുതലത്തിൽ തുടർനടപടിയുണ്ടാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്
ചെയർമാൻ കെ.അനന്തഗോപൻ. ഇയാളെ ജോലിയിൽ നിന്ന് താൽക്കാലികമായി മാറ്റി നിർത്തുകയും വിശദീകരണ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. തുടരനേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തെ കുറിച്ച് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം ബഫർ സോൺ ശബരിമലയെ ബാധിക്കില്ലെന്നും നിലയ്ക്കലിൽ ബാധിക്കാൻ സാധ്യതയുണ്ടെന്നും കൂട്ടിച്ചേർത്തു.

ഗാർഡ് തീർത്ഥാടകരെ തള്ളിമാറ്റുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തമിഴ്നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് പരാതി ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *