തിരുവനന്തപുരം വർക്കലയിൽ ആരോഗ്യപ്രവർത്തക കൊവിഡ് ബാധിച്ച് മരിച്ചു
തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തക മരിച്ചു. വർക്കല താലൂക്ക് ആശുപത്രി ഗ്രേഡ് വൺ നഴ്‌സായ സരിതയാണ്(46) മരിച്ചത്. കല്ലറ സി എഫ് എൽ ടി സിയിൽ കൊവിഡ് ഡ്യൂട്ടിയിലായിരുന്നു സരിത
കഴിഞ്ഞ ദിവസം ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധന നടത്തുകയും കൊവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. ചൊവ്വാഴ്ച രാവിലെയോടെയാണ് മരണം സംഭവിച്ചത്. സരിതക്ക് മറ്റ് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലായിരുന്നുവെന്നാണ് വിവരം