ദേഹാസ്വാസ്ഥ്യം: മന്ത്രി കെ കൃഷ്ണൻകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരത്തിൽ ഷുഗറിന്റെ അളവ് കുറഞ്ഞതിനെ തുടർന്നാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണ്. കെഎസ്ഇബി വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രി കോട്ടയത്ത് എത്തിയത്