കോട്ടയം കൊലപാതകം: ഷാൻ ബാബു നേരിട്ടത് ക്രൂര മർദനം; ദേഹത്ത് മർദനമേറ്റ 38 പാടുകൾ
കോട്ടയത്ത് കൊല്ലപ്പെട്ട 19കാരൻ ഷാൻ ബാബു നേരിട്ടത് ക്രൂരമർദനമെന്ന് പോലീസ് റിപ്പോർട്ട്. ഷാന്റെ ദേഹത്ത് മർദനമേറ്റ 38 അടയാളങ്ങളുണ്ട്. കാപ്പി വടി കൊണ്ട് മൂന്ന് മണിക്കൂറോളം നേരം അടിച്ചു. ഷാനെ വിവസ്ത്രനാക്കിയും മർദിച്ചു. മൂന്ന് മണിക്കൂറോളം മർദനം നടന്നു. കണ്ണിൽ വിരലുകൾ കൊണ്ട് ആഞ്ഞുകുത്തി.
ഇന്നലെ പുലർച്ചെയാണ് ഷാൻ ബാബുവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ജോമോൻ തോളത്തിട്ട് കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷന് മുന്നിൽ ഉപേക്ഷിച്ചത്. ഇതിന് ശേഷം രക്ഷപ്പെടാൻ നോക്കിയ ജോമോനെ പോലീസ് പിടികൂടുകയായിരുന്നു. കൊലപാതക ശ്രമം അടക്കം നിരവധി കേസുകളിൽ പ്രതിയായ ജോമോനെ പോലീസ് കാപ്പ നിയമം ചുമത്തി നേരത്തെ ജില്ല കടത്തിയതാണ്.
കേസിൽ ജോമോനെ കൂടാതെ മറ്റൊരാളെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കും കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് സൂചന. കൊല്ലപ്പെട്ട ഷാൻ ബാബുവിന്റെ സംസ്‌കാരം ഇന്ന് നന്നേക്കും.