Tuesday, April 15, 2025
Movies

18 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു; ധനുഷും ഐശ്വര്യ രജനികാന്തും വേർപിരിഞ്ഞു

 

തമിഴ് നടൻ ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും വേർപിരിഞ്ഞു. 18 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതായി ഇരുവരും സോഷ്യൽ മീഡിയ വഴിയാണ് അറിയിച്ചത്. രജനി കാന്തിന്റെ മൂത്തമകളാണ് സംവിധായകയും ഗായികയുമൊക്കെയായ ഐശ്വര്യ.

സുഹൃത്തുക്കളായും ദമ്പതിമാരായും മാതാപിതാക്കളായും പരസ്പരം അഭ്യൂദയകാംക്ഷികളായും 18 വർഷം ഒന്നിച്ച് ജീവിച്ചു. ഈ യാത്രയിൽ വളർച്ചയും മനസ്സിലാക്കലും ഇണക്കങ്ങളും പൊരുത്തപ്പെടലുകളുമുണ്ടായിരുന്നു. വഴികൾ പിരിയുന്ന സ്ഥലത്താണ് ഇന്ന് ഞങ്ങൾ നിൽക്കുന്നത്. തീരുമാനത്തെ ബഹുമാനിക്കാനും ഇത് കൈകാര്യം ചെയ്യാൻ ആവശ്യമായ സ്വകാര്യ നൽകണമെന്നും ധനുഷ് ട്വീറ്റിലൂടെ ആവശ്യപ്പെട്ടു

ഇതേ പോസ്റ്റ് തന്നെയാണ് ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. നിങ്ങളുടെ മനസ്സിലാക്കലും സ്‌നേഹവും മാത്രമാണ് ആവശ്യമെന്ന് ഐശ്വര്യ കുറിച്ചു.  2004 നവംബർ 18നായിരുന്നു ഇവരുടെ വിവാഹം. യത്ര, ലിംഗ എന്നീ രണ്ട് ആൺകുട്ടികളാണ് ഇവർക്കുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *