മുംബൈയിൽ നിർമാണത്തിലിരുന്ന ഫ്‌ളൈ ഓവർ തകർന്നുവീണ് 14 പേർക്ക് പരുക്കേറ്റു
മുംബൈ ബാന്ദ്ര കുർള കോംപ്ലക്സിനു സമീപം നിർമാണത്തിലിരുന്ന ഫ്ളൈ ഓവറിന്റെ ഭാഗം തകർന്നു വീണ് 14 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 4.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെല്ലാം നിർമാണ തൊഴിലാളികളാണ്. ഇവരെ വിഎൻ ദേശായി സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.
പരുക്കേറ്റവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്മെന്റ് അതോറിറ്റിക്കാണ് ഫ്ളൈ ഓവറിന്റെ നിർമാണ ചുമതല. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പോലീസും ഫയർ ഫോഴ്‌സും പരിശോധന നടത്തുകയാണ്.