ബൈക്ക് വീടിൻ്റെ മതിലിൽ ഇടിച്ച് കെഎസ്ആർടിസി കണ്ടക്ടർക്ക് ദാരുണാന്ത്യം
ജോലി കഴിഞ്ഞു ബൈക്കിൽ മടങ്ങിയ കെഎസ്ആർടിസി കണ്ടക്ടർ വീടിൻ്റെ മതിലിൽ ഇടിച്ച് മറിഞ്ഞ് ദാരുണാന്ത്യം. അമയന്നൂർ സ്വദേശി പുളിയാമാക്കൽ നെടുങ്കേരി എൻ. വി അനിൽകുമാർ ( 52 ) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ആറരയോടെ മണർകാട് മാലം കാവുംപടി ജംഗ്ഷനിലായിരുന്നു സംഭവം ഉണ്ടായത്.
ജോലി കഴിഞ്ഞ് മടങ്ങവേയാണ് ദാരുണ സംഭവമുണ്ടായത്. യാത്രാ ക്ഷീണത്താൽ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. മതിലിലിടിച്ച് ബൈക്ക് മറിഞ്ഞതോടെ തലയ്ക്ക് അടക്കം ഗുരുതര ക്ഷതം ഉണ്ടായി.
രക്തം വാർന്ന് കിടന്ന് അനിൽകുമാറിനെ നാട്ടുകാരുടെ നേതൃത്വത്തിൽ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.