ചൈന പ്രകോപനം; ഇന്ത്യൻ സൈന്യം ധീരത തെളിയിച്ചതായി രാജ്നാഥ് സിംഗ്
ചൈനയുടെ പ്രകോപനത്തെ എതിർത്ത ഇന്ത്യൻ സൈന്യം ധീരത തെളിയിച്ചതായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഗൽവാനിലും തവാങ്ങിലും സൈനികർ ധൈര്യവും ശൗര്യവും തെളിയിച്ചു. മറ്റ് രാജ്യങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കാനോ, ഒരിഞ്ച് സ്ഥലം പിടിച്ചെടുക്കാനോ ഉദ്ദേശമില്ല. ലോകത്തിൻ്റെ നന്മയ്ക്കായി പ്രവർത്തിക്കുന്ന സൂപ്പർ പവർ ആവുകയാണ് ലക്ഷ്യം എന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
അതേസമയം ചോദ്യം ചെയ്യാനുള്ള പ്രതിപക്ഷത്തിൻ്റെ ഉദ്ദേശത്തെ ചോദ്യം ചെയ്തിട്ടില്ലെന്നും രാജ്നാഥ് സിംഗ് ആരോപിച്ചു. നയങ്ങളെ അടിസ്ഥാനമാക്കിയാണ് വാദപ്രതിവാദം നടന്നത്. സത്യം പറയുമ്പോഴാണ് രാഷ്ട്രീയം നടപ്പാകുന്നത് എന്നും രാജ്നാഥ് സിംഗ് ആരോപിച്ചു.
ഇതിനിടെ ചൈന ഉയർത്തുന്ന ഭീഷണിയെ കേന്ദ്രസർക്കാർ നിസ്സാരവത്കരിക്കുകയാണെന്ന രാഹുൽ ഗാന്ധി പറഞ്ഞു . ചൈന ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറെടുക്കുകയാണ്, എന്നാൽ നരേന്ദ്ര മോദി സർക്കാർ ഇത് അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. അരുണാചൽ പ്രദേശ് അതിർത്തിയിൽ ഇരുരാജ്യങ്ങളും തനമ്മിൽ സംഘർഷമുണ്ടായി ദിവസങ്ങൾക്കുള്ളിലാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.
എന്നാൽ ചൈന യുദ്ധത്തിന് കോപ്പുകൂട്ടുമ്പോൾ ഇന്ത്യ അവഗണിക്കുകയാണെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമർശത്തിനെതിരെ വിമർശനവുമായി ബിജെപി രംഗത്തുവന്നു. രാഹുലിന്റെ മുത്തച്ഛന്‍ ജവഹര്‍ലാല്‍ ജവഹർലാൽ നെഹ്‌റു ഭരിച്ചിരുന്ന കാലത്തെ ഇന്ത്യ അല്ല ഇപ്പോഴുള്ളതെന്ന് ബിജെപി വക്താവ് രാജ്യവര്‍ധന്‍ സിങ് റാത്തോഡ് പറഞ്ഞു.