വെഞ്ഞാറമൂട്ടിൽ ആത്മഹത്യ ചെയ്ത ശ്രീജയുടെ മൂത്തമകളും മരിച്ചു
മക്കൾക്ക് വിഷം നൽകി തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ആത്മഹത്യ ചെയ്ത ശ്രീജയുടെ മൂത്തമകളും മരിച്ചു. ഒമ്പത് വയസുകാരി ജ്യോതികയാണ് മരിച്ചത്. ശ്രീജയുടെ മറ്റു രണ്ട് മക്കൾ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെഞ്ഞാറമൂട്ടിലെ ഒരു ടെക്സ്സ്റ്റയിൽസ് ജീവനക്കാരിയായിരുന്നു ശ്രീജ. ഭർത്താവു ബിജു പൂനയിൽ ജോലി ചെയ്യുകയാണ്.