തിരുവനന്തപുരത്ത് മൂന്ന് കുട്ടികൾക്ക് വിഷം നൽകിയ ശേഷം യുവതി ആത്മഹത്യ ചെയ്തു
മൂന്ന് കുട്ടികൾക്ക് വിഷം നൽകിയ ശേഷം യുവതി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വെഞ്ഞാറുമ്മൂടാണ് സംഭവം. ബിജുവിന്റെ ഭാര്യ കുന്നുമ്മൽ സ്വദേശി ശ്രീജ(26)യാണ് മരിച്ചത്. വിഷം ഉള്ളിൽ ചെന്ന മൂന്ന് കുട്ടികൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്
ഇന്നലെ രാത്രിയോടെയാണ് സംഭവം. ഒമ്പതും ഏഴും വയസ്സുള്ള പെൺകുട്ടികൾക്കും മൂന്നര വയസ്സുള്ള ആൺകുട്ടിക്കും വിഷയം നൽകിയ ശേഷം ഇവർ ആത്മഹത്യ ചെയ്യുകയായിരുന്നു. ശ്രീജയുടെ ഭർത്താവ് ബിജു പൂനെയിലാണ് ജോലി ചെയ്യുന്നത്
കുടുംബവുമായി കുറച്ചുകാലമായി ബിജു പിണങ്ങിക്കഴിയുകയാണ്. ഇതാണോ ആത്മഹത്യക്ക് കാരണമായതെന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്.