ഇ ഡി നോട്ടീസ് സ്‌റ്റേ ചെയ്യണമെന്ന രവീന്ദ്രന്റെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ചോദ്യം ചെയ്ത് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നോട്ടീസ് സ്‌റ്റേ ചെയ്യണമെന്നാണ് ആവശ്യം
കേസിലെ സാക്ഷി മാത്രമാണ് താൻ. ഇഡിയുടെ ഒരു കേസിലും പ്രതിയല്ല. തനിക്ക് കൊവിഡാനന്തര അസുഖങ്ങളുണ്ട്. കൂടുതൽ സമയം ചോദ്യം ചെയ്യാൻ അനുവദിക്കരുത്. ചോദ്യം ചെയ്യുന്ന സമയത്ത് അഭിഭാഷകനെയും ഒപ്പം അനുവദിക്കണമെന്നും രവീന്ദ്രൻ ഹർജിയിൽ ആവശ്യപ്പെടുന്നു
എന്നാൽ നോട്ടീസ് സ്‌റ്റേ ചെയ്യണമെന്ന് പറയാൻ ഹർജിക്കാരന് അവകാശമില്ലെന്ന് ഇ ഡി വാദിക്കുന്നു. പലതവണ സമൻസ് അയച്ചിട്ടും രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായില്ല. നിയമത്തിന്റെ കരങ്ങളിൽ നിന്ന് ഒളിച്ചോടാൻ രവീന്ദ്രൻ ശ്രമിക്കുകയാണെന്നും ഇ ഡി ആരോപിച്ചു.