മന്ത്രി കെ ടി ജലീലിന്റെ ഗൺമാന്റെ മൊബൈൽ ഫോൺ കസ്റ്റംസ് പിടിച്ചെടുത്തു
മന്ത്രി കെ ടി ജലീലിന്റെ ഗൺമാന്റെ മൊബൈൽ ഫോൺ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഗൺമാൻ പ്രജീഷിന്റെ വീട്ടിലെത്തിയാണ് ഫോൺ പിടിച്ചെടുത്തത്. റംസാൻ കിറ്റുകൾ സംബന്ധിച്ച് സ്വർണക്കടത്ത് കേസ് പ്രതി സരിത്തുമായി പ്രജീഷ് നടത്തിയ ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു.
പ്രജീഷിന്റെ രണ്ട് സുഹൃത്തുക്കളെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. നേരത്തെ ജലീലിന്റെ മൊഴിയും കസ്റ്റംസ് എടുത്തിരുന്നു. പിന്നാലെയാണ് ഗൺമാന്റെ ഫോൺ പിടിച്ചെടുത്തത്. ഫോണിലെ വിവരങ്ങൾ ലഭിക്കാൻ കസ്റ്റംസ് കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്തി വരികയാണ്.