മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി സാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു
മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന പ്രസിഡന്റായി സാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. മലപ്പുറത്ത് ചേർന്ന മുസ്ലിം ലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. ദേശീയ പ്രസിഡന്റ് കെ എം ഖാദർ മൊയ്തീനാണ് പ്രഖ്യാപനം നടത്തിയത്
ഹൈദരലി തങ്ങളുടെ മരണത്തെ തുടർന്നാണ് ലീഗ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്. മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്നു സാദിഖലി തങ്ങൾ. ലീഗിന്റെ ഉന്നതാധികാര സമിതി അംഗവുമായിരുന്നു. ഹൈദരലി തങ്ങൾ ചികിത്സാർഥം ആശുപത്രിയിലായിരുന്ന സമയത്ത് ലീഗിന്റെ അധ്യക്ഷ ചുമതല വഹിച്ചിരുന്നത് സാദിഖലി തങ്ങളായിരുന്നു.