Sunday, April 13, 2025
Kerala

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം പള്ളി സെമിത്തേരിയിൽ ദഹിപ്പിക്കും; മാതൃകാപരമായ തീരുമാനവുമായി ആലപ്പുഴ ലത്തീൻ രൂപത

കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം
സംസ്‌കരിക്കുന്നതിൽ മാതൃകാപരമായ തീരുമാനവുമായി ആലപ്പുഴ ലത്തീൻ അതിരൂപത. കൊവിഡ് ബാധിച്ച് മരിച്ച ആളുകളുടെ മൃതദേഹങ്ങൾ ഇടവക സെമിത്തേരികളിൽ തന്നെ ദഹിപ്പിക്കും.

കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതദേഹങ്ങൾ സംസ്‌കരിക്കാൻ കഴിയാത്ത സംഭവങ്ങൾ അടുത്തിടെ ആവർത്തിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സഭ മാതൃകാപരമായ തീരുമാനം എടുത്തത്. ജില്ലാ കലക്ടറുമായി സഭാ പ്രതിനിധികൾ ഇതുസംബന്ധിച്ച് ആശയവിനിയമം നടത്തി

സംസ്‌കാര ചടങ്ങുകൾക്കായി വൈദികരുടെ സംഘത്തെയും നിയോഗിച്ചു. ആരോഗ്യപ്രവർത്തകരുടെ മാർഗനിർദേശമനുസരിച്ച് ഇവർ സംസ്‌കാരം നടത്തും. ബിഷപ് ജയിംസ് ആനാപറമ്പിലാണ് വിശ്വാസികളെ സഭയുടെ തീരുമാനം അറിയിച്ചത്. കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലയിൽ മരിച്ച രണ്ട് പേരുടെ സംസ്‌കാരം ഇന്ന് പള്ളി സെമിത്തേരിയിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *