ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവം: ഹർഷിനയെ പിന്തുണച്ച് കെ.കെ ശൈലജ
പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയതുമായി ബന്ധപ്പെട്ട്, ആരോഗ്യവകുപ്പ് തുടരുന്ന അനീതിക്കെതിരെ പോരാടുന്ന കോഴിക്കോട് സ്വദേശിനി കെ.കെ ഹർഷിയ്ക്ക് പിന്തുണയുമായി മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. വേദന അനുഭവിക്കുന്നവർക്കൊപ്പമാണ് സർക്കാർ. വിഷയം പരിശോധിച്ച് സർക്കാർ ഉചിതമായ നടപടി സ്വീകരിക്കുമെന്നും കെ.കെ ശൈലജ പറഞ്ഞു.
അതേസമയം സംഭവത്തിൽ ഡോക്ടർമാരെയും നഴ്സുമാരെയും പ്രതികളാക്കും. കെ.കെ ഹർഷീനയുടെ മൂന്നാമത്തെ പ്രസവ ശസ്‌ത്രക്രിയ ചെയ്ത രണ്ട് ഡോക്ടർമാരേയും രണ്ട് നഴ്സുമാരേയുമാണ് കേസിൽ പ്രതികളാക്കുന്നത്. നിലവിൽ പ്രതിസ്ഥാനത്തുള്ള ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെയുള്ളവരെ കേസിൽ നിന്ന് ഒഴിവാക്കും. ഇതിനായി അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് നൽകും. ജില്ലാ മെഡിക്കൽ ബോർഡ് തീരുമാനത്തിനെതിരെ അപ്പീൽ നൽകേണ്ടെന്നും കോഴിക്കോട് സിറ്റി പൊലീസ് തീരുമാനിച്ചു.