Monday, April 14, 2025
Kerala

ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിലേക്ക്

ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിലേക്ക്. ഈ വരുന്ന 22 മുതൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് മുൻപിൽ ഉപവാസമിരിക്കും. തനിക്ക് അർഹമായ നീതി ലഭിച്ചില്ലെന്നും നീതി ലഭിക്കും വരെ സമരം തുടരുമെന്നും ഹർഷിന പറഞ്ഞു.

നേരത്തെ, മെഡിക്കൽ കോളേജിന് മുന്നിൽ ഹർഷിന സമരം നടത്തിയപ്പോൾ ആരോഗ്യ മന്ത്രി വീണാ ജോർജ് നേരിട്ടെത്തിയാണ് ഹർഷിനയുമായി സംസാരിച്ച് സമരം അവസാനിപ്പിച്ചത്. പൂർണ്ണ പിന്തുണയും ആരോഗ്യമന്ത്രി അന്ന് ഹർഷിനയ്ക്ക് നൽകിയിരുന്നു. പിന്നാലെ സർക്കാർ ഹർഷിനയ്ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. എന്നാൽ രണ്ട് ലക്ഷം രൂപ താൻ അഞ്ച് വർഷം അനുഭവിച്ച വേദനയ്ക്ക് പരിഹാരമാവില്ലെന്നും തനിക്ക് അർഹമായ നീതി ലഭിക്കണമെന്നുമാണ് ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *