‘അഴിമതിയ്ക്കെതിരേ മുഴുവന്‍ എ പ്ലസും കിട്ടിയിട്ടുള്ള നേതാവാണ് മോദി’; എ.പി. അബ്ദുള്ളക്കുട്ടി
അഴിമതിക്കെതിരേ മുഴുവന്‍ എ പ്ലസും കിട്ടിയിട്ടുള്ള നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികത്തോട് സംബന്ധിച്ച് നടത്തിയ മഹാ ടൗണ്‍ സമ്പര്‍ക്ക പരിപാടിക്കിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി.
നരേന്ദ്ര മോദിക്ക് വികസനത്തിനെന്ന പോലെ ക്ഷേമപ്രവര്‍ത്തനങ്ങളിലെല്ലാം മുഴുവന്‍ എ പ്ലസ് ആണ്. ഡിജിറ്റല്‍ ലോകത്തില്‍ ഇന്ത്യ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യമായി മാറിയെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടുമായാണ് ഞങ്ങള്‍ കവലകളില്‍ കാണുന്നത്. ക്ഷേമപ്രവര്‍ത്തനങ്ങള്‍ മാത്രമല്ല വികസന പ്രവര്‍ത്തനങ്ങളും വലിയ തോതില്‍ നടന്നിട്ടുണ്ട്. കേരളത്തില്‍ ഒരു കോടി ജനങ്ങള്‍ക്ക് നേരിട്ട് സര്‍ക്കാരിന്റെ എന്തെങ്കിലും ആനുകൂല്യം കിട്ടിയിട്ടുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.