ഗതാഗത മന്ത്രി പ്രതിയായ തൊണ്ടിമുതൽ മോഷണക്കേസ്; വിചാരണ നടപടികൾ ഇഴഞ്ഞുനീങ്ങുന്നു
ഗതാഗത മന്ത്രി ആൻ്റണി രാജു പ്രതിയായ തൊണ്ടിമുതൽ മോഷണക്കേസിൽ വിചാരണ നടപടികൾ ഇഴഞ്ഞുനീങ്ങുന്നു. 16 വർഷം പൂർത്തിയായിട്ടും വിചാരണ വേഗത്തിലാക്കാൻ സർക്കാർ നടപടിയെടുത്തിട്ടില്ല. ഒരു തവണ പോലും ആൻ്റണി രാജു കോടതിയിൽ ഹാജരായില്ല. കുറ്റപത്രത്തിൻ്റെയും അനുബന്ധ രേഖകളുടെയും പകർപ്പ് 24നു ലഭിച്ചു. മയക്കുമരുന്ന് കേസ് പ്രതിയെ സഹായിച്ചെന്നാണ് കേസ്. തൊണ്ടിയായി പിടിച്ച അടിവസ്ത്രം വെട്ടിച്ചെറുതാക്കി പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചു എന്നാണ് ആരോപണം. ഗൂഢാലോചന, രേഖകളിൽ കൃത്രിമം കാണിക്കൽ എന്നീ കുറ്റങ്ങളാണ് മന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്.
28 വർഷം മുൻപാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. 16 വർഷം മുൻപ് കുറ്റപത്രം സമർപ്പിച്ചു. അതിനു ശേഷം 22 തവണ കേസ് വിളിച്ചു. എന്നാൽ ഒരു തവണ പോലും ആൻ്റണി രാജു ഹാജരായില്ല.