പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് കൊടിയേറി
പൂരാവേശത്തിലേക്ക് തൃശൂര്‍. പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് കൊടിയേറി. പൂരത്തിന് ഇനി ആറ് നാളാണുള്ളത്. തിരുവമ്പാടി ക്ഷേത്രത്തില്‍ ചടങ്ങുകള്‍ നടന്നു. പൂരലഹരിയിലേക്ക് നാടും നഗരവും നീങ്ങുകയാണ്. 12നും 12.15നും മധ്യേ പാറമേക്കാവ് ക്ഷേത്രത്തിലും കൊടിയേറ്റം നടക്കും.
അയ്യന്തോള്‍, കണിമംഗലം, ലാലൂര്‍, കാരമുക്ക്, നെയ്തലക്കാവ്, ചെമ്പൂക്കാവ്, ചൂരക്കോട്ടുകാവ്, പനമുക്കംപ്പിള്ളി എന്നിങ്ങനെ എട്ട് ഘടകക്ഷേത്രങ്ങളിലും ഇന്നുതന്നെ കൊടിയേറ്റം നടക്കും. ഘടകക്ഷേത്രങ്ങളില്‍ ലാലൂരിലാണ് ആദ്യ കൊടികയറ്റം. തൊട്ടുപിന്നാലെ പല സമയങ്ങളിലായി മറ്റു ഘടക ക്ഷേത്രങ്ങളിലും പൂരത്തിന്റെ വരവറിയിച്ച് കൊടി ഉയരും.
പാറമേക്കാവില്‍ കൊടിയേറ്റത്തിനു ശേഷം പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ മേളം നടക്കും. തിരുവമ്പാടിയുടെ കൊടിയേറ്റത്തിന് ശേഷം ഉച്ചതിരിഞ്ഞാണ് മേളവും ആറാട്ടും.