ഷോർട്ട് സര്‍ക്യൂട്ട്; തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിൽ പുക
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിൽ പുക. വിഴിഞ്ഞം കളിയിക്കാവിള ബസിലാണ് പുക ഉയർന്നത്. പുക ശ്രദ്ധയിൽപ്പെട്ടത് തമ്പാനൂർ ബസ് സ്റ്റാൻഡിൽ വച്ചാണ്. ഫയർ ഫോഴ്‌സ് എത്തി പുക അണച്ചു. ആളപായമില്ല. ഷോർട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
അതേസയമം കഴിഞ്ഞ ദിവസം തൃശൂർ പുഴയ്ക്കലിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ഡ്രൈവറും നാട്ടുകാരും ചേർന്ന് ഉടൻ തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. നിലമ്പൂരിൽനിന്നു കോട്ടയത്തേക്ക് പോവുകയായിരുന്ന നിലമ്പൂർ ഡിപ്പോയിലെ സൂപ്പർ ഫാസ്റ്റ് ബസിനാണ് പുഴയ്ക്കൽ മുതുവറയിൽവച്ച് തീപിടിച്ചത്.
രാവിലെ 11.10 ഓടെയായിരുന്നു സംഭവം. തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ട ഉടനെ ഡ്രൈവർ സജീവ് വണ്ടി നിർത്തി യാത്രക്കാരെ പുറത്തിറക്കി. ബസിൽ സൂക്ഷിച്ചിരുന്ന ഫയർ എക്സ്റ്റിങ്യൂഷർ ഉപയോഗിച്ച് തീ കെടുത്തുകയും ചെയ്തു. തീ കെടുത്താൻ നാട്ടുകാരും സഹായിച്ചു.