Monday, January 6, 2025
Kerala

എറണാകുളത്ത് ഭാര്യാപിതാവിന്റെയും സഹോദരൻ്റെയും മർദനമേറ്റ് യുവാവ് മരിച്ചു

എറണാകുളം ഞാറയ്ക്കലിൽ ഭാര്യാപിതാവിന്റെയും സഹോദരൻ്റെയും മർദനമേറ്റ് യുവാവ് മരിച്ചു. എളങ്കുന്നപ്പുഴ സ്വദേശി ബിബിൻ ബാബുവാണ് കൊല്ലപ്പെട്ടത്. തലയ്ക്ക് കമ്പി വടികൊണ്ട് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റിരുന്നു. ബിബിന്റെ ഭാര്യ ഉൾപ്പടെ മൂന്ന് പേരും പൊലീസ് കസ്റ്റഡിയിലാണ്.

ബിബിനുമായി വഴക്കിട്ട് ഒരാഴ്ചയായി എളങ്കുന്നപ്പുഴയിലുള്ള സ്വന്തം വീട്ടിലായിരുന്നു ഭാര്യ വിനി മോൾ. തുടർന്ന് ഇന്ന് ഉച്ചയോടെ ഭാര്യ വീട്ടിൽ എത്തിയ ബിബിൻ ബാബു വിനിമോളുമായി വാക്കുതർക്കമായി. തുടർന്ന് ഭാര്യ വിനിമോളും സഹോദരനായ വിഷ്ണു, അച്ഛനായ സതീശൻ എന്നിവരും ചേർന്ന് ബിബിനെ മർദിക്കുകയായിരുന്നു. കമ്പി വടി കൊണ്ട് തലക്കും ശരീര ഭാഗങ്ങളിലും മാരകമായി അടിയേറ്റ ബിബിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു.

പ്രതികൾ മൂന്നുപേരും പൊലിസ് കസ്റ്റഡിയിലാണ്. കൊല്ലപ്പെട്ട ബിബിൻ ബാബുവിന്റെ ഭാര്യ വിനി മോൾ, ഭാര്യ സഹോദരൻ വിഷ്ണു (28), ഭാര്യ പിതാവ് സതീശൻ (60) എന്നിവരെയാണ് ഞാറക്കൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *