ആലപ്പുഴയിൽ ഗുണ്ടാനേതാവ് പുന്നമട അഭിലാഷ് മർദനമേറ്റ് മരിച്ചു
ആലപ്പുഴയിൽ ഗുണ്ടാനേതാവ് മർദനമേറ്റ് മരിച്ചു. പുന്നമട അഭിലാഷ് എന്നയാളാണ് മരിച്ചത്. കൊലപാതക കേസുകളടക്കം ഇരുപത്തിയഞ്ചോളം കേസുകളിൽ പ്രതിയാണ് ഇയാൾ.
അഭിലാഷിന്റെ ശത്രുക്കൾ ചേർന്ന് ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപത്ത് വെച്ച് മർദിക്കുകയായിരുന്നുവെന്ന് ഭാര്യ പറയുന്നു. ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ അർധരാത്രിയോടെ മരിച്ചു.