കൊടുക്കട്ടെ ഞാനൊന്ന്, ജാഡ കണ്ടില്ലേ, സച്ചിനോട് സഞ്ജു; തൊട്ടടുത്ത പന്തിൽ സിക്‌സും
സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ ബാറ്റ് ചെയ്യുന്നതിനിടെ കേരളാ ക്യാപ്റ്റൻ സഞ്ജു സാംസണും സച്ചിൻ ബേബിയും തമ്മിലുള്ള സംസാരം സമൂഹ മാധ്യമങ്ങളിൽ വൈറൽ. സ്റ്റംപിലെ മൈക്കാണ് ഇരുവരുടെയും സംഭാഷണം പിടിച്ചെടുത്തത്. മലയാളത്തിലാണ് സംസാരം
പത്താം ഓവറിലെ രണ്ടാം പന്തിന് മുമ്പ് സഞ്ജു സച്ചിനോട് ചോദിക്കുന്നതാണ് കേൾക്കുന്നത്. കൊടുക്കട്ടെ ഞാനൊന്ന്, ജാഡ കാണിക്കുന്നത് കണ്ടില്ലേ എന്നായിരുന്നു ബൗളറെ ഉദ്ദേശിച്ച് സഞ്ജുവിന്റെ വാക്കുകൾ. തൊട്ടടുത്ത പന്ത് തന്നെ സ്റ്റെപ്പ് ഔട്ട് ചെയ്ത് ബൗണ്ടറിയിലേക്ക് പായിക്കുകയും ചെയ്തു സഞ്ജു
മത്സരത്തിൽ കേരളം ആറ് വിക്കറ്റിന് ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരി 20 ഓവറിൽ 138 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ കേരളം 18.2 ഓവറിൽ വിജയലക്ഷ്യം മറികടന്നു. രണ്ട് സിക്‌സും മൂന്ന് ഫോറും സഹിതം സഞ്ജു 32 റൺസെടുത്തു