രാജ്യാന്തര ചലച്ചിത്ര മേള കൊടയിറങ്ങി; സുവര്‍ണ ചകോരം ഉതമയ്ക്ക്; ജനപ്രിയ ചിത്രം നൻപകൽ നേരത്ത് മയക്കം
രാജ്യാന്തര ചലച്ചിത്ര മേള കൊടയിറങ്ങി. മേളയില്‍ മികച്ച സിനിമയ്ക്കുളള സുവര്‍ണചകോരം ബൊളിവീയന്‍ ചിത്രം ഉതമയ്ക്ക്. മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ് പാക്ക് ജൂറി പുരസ്‌കാരം മഹേഷ് നാരാണനാണ്. അറിയിപ്പ് എന്ന ചിത്രത്തിനാണ് പുരസ്‌കാരം. നവാഗത സംവിധായകനുള്ള രജത ചകോരം ആലം എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഫിറോസ് ഗോറിക്കാണ്.
മമ്മൂട്ടി നായകനായി എത്തിയ നൻപകൽ നേരത്ത് മയക്കത്തിനാണ് പ്രേക്ഷക പുരസ്കാരം ലഭിച്ചത്. മികച്ച സംവിധായകനുള്ള രജത ചകോരം തായ്ഫിനും ലഭിച്ചു.