പെരിയ ഇരട്ട കൊലപാതകം: തുടരന്വേഷണം ആവശ്യപ്പെട്ട് മരിച്ചവരുടെ കുടുംബങ്ങൾ
പെരിയ ഇരട്ട കൊലപാതക കേസിൽ കൃപേഷ്, ശരത് ലാൽ എന്നിവരുടെ കുടുംബങ്ങൾ പുനരന്വേഷണം ആവശ്യപ്പെട്ട് രംഗത്ത്. കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും പങ്കെടുത്ത ചിലരിലേക്ക് അന്വേഷണം വ്യാപിപ്പിക്കണമെന്നാണ് ആവശ്യം. കോടതിയെ ഉടൻ സമീപിക്കുമെന്ന് ശരത് ലാലിന്റെ അച്ഛൻ പറഞ്ഞു
സിബിഐ കുറ്റപത്രത്തിൽ 24 പ്രതികളാണുള്ളതെങ്കിലും കൂടുതൽ പേരുണ്ടെന്ന് ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങൾ പറയുന്നു. തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. എറണാകുളം സിജെഎം കോടതിയിൽ സിബിഐ നൽകിയ കുറ്റപത്രത്തിന്റെ പകർപ്പ് കിട്ടിയ ശേഷം തുടരന്വേഷണ ഹർജി നൽകുമെന്ന് ശരത് ലാലിന്റെ അച്ഛൻ സത്യനാരായണൻ പറഞ്ഞു