വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരൻ കഴുത്തു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
തൃശ്ശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സദനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ജയിലിൽ നിർമാണ യൂനിറ്റിലാണ് ഇയാൾ ജോലി ചെയ്യുന്നത്.
മൂർച്ചയുള്ള ആയുധം കൊണ്ട് കഴുത്തു മുറിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സാരമായി പരുക്കേറ്റ സദനെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യാശ്രമത്തിന്റെ കാരണം വ്യക്തമല്ല.