വൈക്കത്ത് ആറ്റിൽ ചാടിയ യുവതികൾക്കായി തെരച്ചിൽ തുടരുന്നു; ചടയമംഗലത്ത് നിന്ന് കാണാതായവരെന്ന് സൂചന
വൈക്കം മൂവാറ്റുപഴ ആറിലേക്ക് ചാടിയവർക്കായി തെരച്ചിൽ തുടരുന്നു. ശനിയാഴ്ച രാത്രി നിർത്തിവെച്ച തെരച്ചിൽ ഞായറാഴ്ച രാവിലെ ആരംഭിച്ചു. ശനി രാത്രി എട്ട് മണിയോടെയാണ് രണ്ട് യുവതികൾ മുറിഞ്ഞപ്പുഴ പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടിയത്.
പാലത്തിന് സമീപം താമസിക്കുന്നവരാണ് വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും വെളിച്ചക്കുറവിനെ തുടർന്ന് നിർത്തിവെക്കുകയായിരുന്നു. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെയാണ് ഇന്ന് തെരച്ചിൽ പുരോഗമിക്കുന്നത്
കഴിഞ്ഞ ദിവസം ചടയമംഗലത്ത് നിന്ന് രണ്ട് യുവതികളെ കാണാതായിരുന്നു. ഇവരാണ് ആറ്റിലേക്ക് ചാടിയതെന്നാണ് സൂചന. ഇവരുടെ ചെരുപ്പുകൾ കണ്ടെത്തിയിട്ടുണ്ട്.