Monday, January 6, 2025
Kerala

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; എങ്ങുമെത്താതെ ക്രൈംബ്രാഞ്ച് അന്വേഷണം

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എങ്ങുമെത്താതെ ക്രൈംബ്രാഞ്ച് അന്വേഷണം. ഇഡി ഒന്നാംപ്രതിയാക്കിയ സതീഷ് കുമാറിനെതിരെ അന്വേഷണമില്ല. സിപിഐഎം ആഗ്രഹിച്ച വഴിയെ പോയ അന്വേഷണത്തിൽ രണ്ട് വർഷമായിട്ടും ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചില്ല. അതേസമയം സതീഷ് കുമാറിനെ മുൻ പരിചയമുണ്ടെന്നും എന്നാൽ ഒരുതരത്തിലുള്ള സാമ്പത്തിക ഇടപാടും നടത്തിയിട്ടില്ലെന്നും ആരോപണ വിധേയനായ റിട്ട. മുൻ എസ് പി കെ.എം.ആൻറണി പറഞ്ഞു.

കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പുക്കേസില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പാതിവഴിയില്‍ നിലച്ചു. കേസെടുത്ത് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാന്‍ ക്രൈംബ്രാ‍ഞ്ചിന് കഴിഞ്ഞില്ല. പിടിച്ചെടുത്ത രേഖകള്‍ ഏറെയും ഇ.ഡിയ്ക്കു കൈമാറേണ്ടി വന്നതാണ് അന്വേഷണം വൈകാൻ കാരണമെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. എന്നാൽ കേസിൽ ഇ ഡി ഒന്നാം പ്രതിയാക്കിയ സതീഷ് കുമാറിനെതിരെ ക്രൈംബ്രാഞ്ചിന്റെ ഒരു അന്വേഷണവും ഉണ്ടായിട്ടില്ല. സിപിഐഎം വരയ്ക്കുന്ന വരയിലൂടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം നീങ്ങുന്നതെന്ന ആരോപണങ്ങൾ ശക്തമായിരിക്കെയാണ് കുറ്റപത്രം പോലും വൈകുന്നത്. അതേസമയം കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറിനെ മുൻ പരിജയമെന്നുണ്ടെന്ന് ആരോപണ വിധേയനായ റിട്ട. മുൻ എസ് പി കെ.എം.ആൻറണി സ്ഥിരീകരിച്ചു. എന്നാൽ സതീഷുമായി ഒരുതരത്തിലുമുള്ള സാമ്പത്തിക ഇടപാടുകളില്ല. കരിവന്നൂർ സംഭവത്തോടെ സതീഷിന്റേത് വഴിവിട്ട പ്രവർത്തനങ്ങൾ ആണെന്ന് മനസിലായെന്നും ഇതോടെ സതീശനുമായുള്ള ബന്ധം ഉപേക്ഷിച്ചെന്നും കെ എം ആന്റണി പറഞ്ഞു.

കേസിൽ തങ്ങളെ ബലിയാട് ആക്കുകയായിരുന്നു എന്ന ഡയറക്ടർ ബോർഡ് അംഗങ്ങളുടെ തന്നെ വെളിപ്പെടുത്തൽ സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ പങ്കാണ് പുറത്തു കൊണ്ടുവരുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പ്രതികരിച്ചു.അതേസമയം കേസിൽ കൂടുതൽ പേരെ വരും ദിവസം ചോദ്യം ചെയ്യാനാണ് ഇ ഡി നീക്കം.

Leave a Reply

Your email address will not be published. Required fields are marked *