പി ഡി പി നേതാവ് പൂന്തുറ സിറാജ് അന്തരിച്ചു
ഡി പി മുൻ ആക്ടിംഗ് ചെയർമാനും തിരുവനന്തപുരം നഗരസഭ മുൻ കൗൺസിലറുമായ പൂന്തുറ സിറാജ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. പി ഡി പി മുൻ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് തവണ പിഡിപി സ്ഥാനാർഥിയായും ഒരു തവണ സ്വതന്ത്രനായും മത്സരിച്ച് നഗരസഭാ കൗൺസിലറായി. കുറച്ച് കാലമായി പി ഡി പിയിൽ നിന്ന് അകന്നുനിൽക്കുകയായിരുന്നു.