തദ്ദേശ തെരഞ്ഞെടുപ്പ്: കൊവിഡ് രോഗികൾക്ക് തപാൽ വോട്ട്, ഓർഡിനൻസിന് അംഗീകാരം
തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് പോസ്റ്റൽ വോട്ട് ചെയ്യാനുള്ള ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം. കൊവിഡ് രോഗികൾക്കും ശാരീരിക അവശതയുള്ളവർക്കും തപാൽ വോട്ട് ചെയ്യാൻ അനുവദിക്കുന്നതാണ് ഓർഡിനൻസ്.
കൊവിഡ് കാലത്ത് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിച്ചത് തിരികെ നൽകാനും തീരുമാനമായി. പഞ്ചായത്ത് രാജ്, മുൻസിപ്പാലിറ്റി നിയമങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് ഓർഡിനൻസ് ഇറക്കുന്നത്. വോട്ടെടുപ്പിന് തലേദിവസം രോഗം സ്ഥിരീകരിച്ചാൽ എന്ത് ചെയ്യാമെന്ന കാര്യവും ചർച്ചയായി. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ഉചിതമായ തീരുമാനമെടുക്കാമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു
വോട്ടെടുപ്പിന്റെ സമയം രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാക്കി ദീർഘിപ്പിച്ചു. ഈ ഭേദഗതികളടക്കം ഓർഡിനൻസിന്റെ ഭാഗമായി വരും. കാലാവധി കഴിഞ്ഞ 23 ഓർഡിനൻസുകൾ പുനർവിളംബരം ചെയ്യാനുള്ള തീരുമാനവും സർക്കാർ കൈക്കൊണ്ടു.