പാലക്കാട് ഒറ്റയാനെ അവശനിലയിൽ കണ്ടെത്തി
പാലക്കാട് അട്ടപ്പാടി ദാസന്നൂരിൽ ഒറ്റയാനെ അവശനിലയിൽ കണ്ടെത്തി. കേരള-തമിഴ്നാട് അതിർത്തിയിൽ കൊടുങ്ങുരപ്പള്ളം പുഴയ്ക്ക് സമീപത്താണ് ആനയെ കണ്ടെത്തിയത്. കേരള വനംവകുപ്പ് ആനയെ നിരീക്ഷിച്ചുവരികയാണ്. ഇന്നലെ മുതൽ തന്നെ ആന അവശനിലയിലാണ്. വായിൽ പരുക്കേറ്റതിനാൽ ആനയ്ക്ക് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ട്. തമിഴ്നാട് മുതുമലയിൽ നിന്ന് ഇയാളെ ആനയെ ചികിത്സിക്കാൻ ഡോക്ടർമാർ എത്തുന്നുണ്ട്.