പാലക്കാട് വൃദ്ധദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട് പുതുപ്പരിയാരത്ത് വൃദ്ധ ദമ്പതികളെ വെട്ടേറ്റ് കൊല്ലപ്പട്ട നിലയിൽ കണ്ടെത്തി. ഓട്ടുകാട് മയൂരം വീട്ടിൽ ചന്ദ്രൻ, ഭാര്യ ദേവി എന്നിവരാണ് മരിച്ചത്. മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇവരുടെ മകൻ സനൽ ഒളിവിലാണ്. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട
മൂന്ന് മക്കളാണ് ദമ്പതികൾക്കുള്ളത്. മൂന്ന് പേരും ബിടെക് ബിരുദധാരികളാണ്. കഴിഞ്ഞ ദിവസം സനൽ വീട്ടിലുണ്ടായിരുന്നു. എന്നാൽ സംഭവശേഷം ഇയാളെ കാണാനില്ല. ഇയാളുടെ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.