സർക്കാർ ഇടപെടലിൽ വിശ്വാസം പോര’, മത്സ്യത്തൊഴിലാളി പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി കൊല്ലം ലത്തീൻ രൂപത
തിരുവനന്തപുരം : തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി കൊല്ലം ലത്തീൻ രൂപത. ബിഷപ്പ് പോൾ ആന്റണി മുല്ലശേരിയുടെ നേതൃത്വത്തിൽ കൊല്ലത്ത് ദീപം തെളിച്ച് പ്രതിഷേധിച്ചു. സർക്കാരിന്റെ ഇടപെടലിൽ വിശ്വാസമില്ലെന്ന് ബിഷപ് പോൾ ആന്റണി പ്രതികരിച്ചു. മുമ്പുണ്ടായിരുന്ന ഇടപെടലിൽ മത്സ്യത്തൊഴിലാളി സമൂഹത്തെ മാറ്റി നിർത്തിയതായും അദ്ദേഹം കുറ്റപ്പെടുത്തി. വല്ലാർപാടം ടെർമിനലിന്റെ കാര്യത്തിലും പ്രളയസമയത്തും വിവേചനമുണ്ടായി. മത്സ്യത്തൊഴിലാളികളുമായി സംവദിക്കാതെ എല്ലാം കഴിഞ്ഞു യോഗം ചേരാം എന്നു പറയുന്നത് ഇരട്ടത്താപ്പാണെന്നും കൊല്ലത്തേത് സൂചന സമരം മാത്രമാണെന്നും ബിഷപ് പോൾ ആന്റണി മുല്ലശ്ശേരി
വിശദീകരിച്ചു.