തൃശൂരിൽ മദ്യപിച്ചെത്തിയ അച്ഛൻ 12 കാരനെ വെട്ടി
മദ്യപിച്ചെത്തിയ അച്ഛൻ 12 കാരനെ വെട്ടി പരിക്കേൽപ്പിച്ചു. തൃശൂർ പനമ്പിള്ളിയിലാണ് സംഭവം. കഴുത്തിന് പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവിനെ വിയ്യൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ 10 മണിയോടെ വാനത്ത് വീട്ടിൽ പ്രഭാതാണ് മകൻ ആനന്ദ കൃഷ്ണനെ വെട്ടിയത്. കുടുംബ വഴക്കിനെ തുടർന്നാണ് അക്രമണമെന്നാണ് സൂചന. കഴുത്തിന് പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമല്ലെന്നാണ് വിവരം.
തെങ്ങുകയറ്റ തൊഴിലാളിയായ പിതാവ് സ്ഥിരം മദ്യപാനിയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസവും മകനെ ആക്രമിക്കാൻ ഇയാൾ ശ്രമിച്ചിരുന്നു. നിലവിൽ കുട്ടിയുടേയും അമ്മയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പിതാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.