Saturday, October 19, 2024
Kerala

വാട്സ്ആപ്പിലൂടെ അശ്ലീല ചിത്രങ്ങൾ അയച്ചു; ‘പ്രതിയായ പൊലീസുകാരനെ രക്ഷിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രമം’: അതിജീവിത

തിരുവനന്തപുരം: വാട്സ് ആപ്പിലൂടെ അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ചെന്ന കേസില്‍ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചെന്നും കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം
ചെലുത്തിയെന്നുമുള്ള വെളിപ്പെടുത്തലുമായി കേസിലെ പരാതിക്കാരിയായ വീട്ടമ്മ. പേരൂര്‍ക്കട പൊലീസ് ക്യാംപിലെ അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് നിഷോര്‍ സുധീന്ദ്രനെതിരെയാണ് പരാതി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സംഭവം
രേഖാമൂലം അറിയിച്ചിട്ടും നീതി കിട്ടിയില്ലെന്നും ഇവര്‍ പറയുന്നു.

സമൂഹമാധ്യമത്തിലൂടെ പരിചയം സ്ഥാപിച്ച് 24 മണിക്കൂറിനകം തനിക്ക് അശ്ലീല സന്ദേശങ്ങളും അശ്ലീല വീഡിയോയും അയച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥനെക്കുറിച്ചാണ് വീട്ടമ്മയുടെ വെളിപ്പെടുത്തല്‍. അതേസമയം, വീട്ടമ്മ പണം ആവശ്യപ്പെട്ട് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുന്നതായാണ് നിഷോര്‍ സുധീന്ദ്രന്‍റെ വാദം.അതേസമയം, വീട്ടമ്മ പണം ആവശ്യപ്പെട്ട് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുന്നതായാണ് നിഷോര്‍ സുധീന്ദ്രന്‍റെ വാദം.

മാര്‍ച്ച് 14നാണ് നിഷോര്‍ സുധീന്ദ്രന്‍റെ ഫെയ്സ്ബുക്കില്‍ നിന്ന് തനിക്ക് സന്ദേശം വന്നതെന്ന് പരാതിക്കാരി പറയുന്നു. പരിചയം സ്ഥാപിച്ചതോടെ വാട്സ് ആപ്പ് നമ്പര്‍ ചോദിച്ചു. തുടര്‍ന്ന് വാട്സ് ആപ്പിലൂടെ വ്യക്തിവിവരങ്ങള്‍ തിരക്കിയ നിഷോര്‍ ലൈംഗീക സന്ദേശങ്ങളും ചിത്രങ്ങളും അയക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. സംഭവത്തെക്കുറിച്ച് ക്രമസമാധനച്ചുമതലയുളള എഡിജിപിക്കാണ് ആദ്യം രേഖാമൂലം പരാതി നല്‍കിയത്. തുടര്‍ന്ന്, സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ നിന്ന് ചേവായൂര്‍ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടു. മൊഴി രേഖപ്പെടുത്തിയെങ്കിലും കേസ് എടുക്കാതെ നാളുകളോളം നടപടികള്‍ നീട്ടി.
മാധ്യമങ്ങളോട് കേസിനെക്കുറിച്ച് ഒന്നും പറയരുതെന്ന് ഉദ്യോഗസ്ഥര്‍ തൊഴുകയ്യോടെ അപേക്ഷിച്ചതായും ഇവര്‍ പറയുന്നു.

അതേസമയം, വീട്ടമ്മയാണ് താനുമായി പരിചയം സ്ഥാപിച്ചതെന്നും തന്നില്‍ നിന്ന് പണം തട്ടാനാണ് ശ്രമെന്നുമാണ് നിഷോറിന്‍റെ വാദം. തന്‍റെ ചിത്രങ്ങള്‍ കൈവശം ഉണ്ടെന്നും ഇത് പുറത്ത് വിടാതിക്കാന്‍ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് വീട്ടമ്മ വക്കീല്‍ നോട്ടീസയച്ചെന്നും ഇയാള്‍ പറയുന്നു. നിഷോറിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷര്‍ വി സുരേഷിനാണ് കേസിന്‍റെ അന്വേഷണം ചുമതല.

Leave a Reply

Your email address will not be published.