മാധ്യമപ്രവർത്തകർക്ക് വാട്‌സാപ്പിൽ അശ്ലീല ചുവയുള്ള സ്റ്റിക്കർ അയച്ചു; പ്രശാന്ത് ഐഎഎസിനെതിരെ കേസെടുത്തു
പ്രശാന്ത് നായർ ഐഎഎസിനെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റത്തിലാണ് കേസ്. മാതൃഭൂമി റിപ്പോർട്ടർ പ്രവിതയോട് വാട്‌സാപ്പിലൂടെ മോശമായി പെരുമാറിയെന്ന പരാതിയിലാണ് കേസ്. ആഴക്കടൽ കരാർ വിവാദവുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോദിച്ചപ്പോൾ അശ്ലീല ചുവയുള്ള സ്റ്റിക്കറുകൾ പ്രശാന്ത് അയക്കുകയായിരുന്നു
കേരള പത്രപ്രവർത്തക യൂനിയൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് കേസ്. സംഭവം വിവാദമായതിനെ തുടർന്ന് പ്രശാന്ത് അല്ല, താനാണ് മറുപടികൾ അയച്ചതെന്ന് പ്രശാന്തിന്റെ ഭാര്യ ലക്ഷ്മി പറഞ്ഞിരുന്നു. എന്നാൽ ഫോണിൽ വിളിച്ചപ്പോൾ പ്രതികരണമില്ലാത്തതു കൊണ്ടാണ് വാട്‌സാപ്പിൽ സന്ദേശമയച്ചതെന്ന് മാധ്യമപ്രവർത്തക പറയുന്നു.