വിദ്യാര്‍ത്ഥിനിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ചു; പോക്‌സോ കേസില്‍ അധ്യാപകന്‍ പിടിയില്‍
കണ്ണൂര്‍ പരിയാരത്ത് പോക്‌സോ കേസില്‍ അധ്യാപകന്‍ പിടിയില്‍. ഓലയമ്പാടി സ്വദേശി കെ സി സജീഷിനെ പരിയാരം പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ത്ഥിനിക്ക് പ്രതി അശ്ലീല ദൃശ്യങ്ങള്‍ അയച്ചു നല്‍കിയെന്നാണ് പരാതി. മുന്‍മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്നു അറസ്റ്റിലായ സജീഷ്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ ചുമത്തി കേസെടുത്തു.