Friday, April 11, 2025
Kerala

കേരളത്തിലെ ഇസ്ലാം മത വിശ്വാസികള്‍ നാളെ ബലി പെരുന്നാള്‍ ആഘോഷിക്കും

കേരളത്തിലെ ഇസ്ലാം മത വിശ്വാസികള്‍ നാളെ ബലി പെരുന്നാള്‍ ആഘോഷിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പെരുന്നാൾ വിപണയിയും സജീവമാണ്. സംസ്ഥാനത്തെ പലയിടങ്ങളിലും സാധാരണയെക്കാൾ കൂടുതൽ തിരക്കാണ് അനുഭവപ്പെടുന്നത്.

വിശ്വാസികൾക്ക് ഇത് വലിയ പെരുന്നാളാണ്. ഈദുൽ അദ്ഹ എന്ന ഈ ആഘോഷം ഇന്ത്യയിൽ ബക്രീദ് എന്ന പേരിലാണ് അറിയപ്പെടുന്നത്.ഹജ്ജ് തീർത്ഥാടനത്തിന്റെ ഭാഗമായുള്ള വലിയ ആഘോഷം കൂടിയാണ് ബലി പെരുന്നാൾ.

മൂന്ന് ഘട്ടങ്ങളിലായാണ് ബക്രീദ് ആഘോഷം നടക്കുന്നത്. തനിക്കുള്ളത് ഉപേക്ഷിക്കുക, തനിക്കുള്ളത് കൂട്ടുകാർക്കും സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും നൽകുക, ദരിദ്രർക്ക് ദാനം നൽകുക.ഈ മൂന്ന് പുണ്യകരമായ പ്രവർത്തിയാണ് ബലി പെരുന്നാൾ ദിനം അനുഷ്ഠിക്കുന്നത്.

ഒരു വർഷം രണ്ട് തവണയാണ് ഈദ് ആഘോഷിക്കുന്നത്.ആദ്യം ചെറിയ പെരുന്നാളും പിന്നീട് വലിയ പെരുന്നാളും ആഘോഷിക്കും. ചന്ദ്രനെ നിരീക്ഷിച്ചാണ് പെരുന്നാൾ ദിവസം കണക്കാക്കുന്നത്.എന്നാൽ റമദാൻ മാസത്തിലാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഇന്ന് പെരുന്നാള്‍ ആഘോഷിക്കുകയാണ്. യുഎഇ, സൗദി, അബൂദബി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെല്ലാം ഇന്നാണ് പെരുന്നാള്‍.പ്രവാസലോകത്ത് ഇത്തവണ കനത്ത ചൂടിനിടയിലാണ് ഇത്തവണ പെരുന്നാള്‍ ആഘോഷം.

വിവിധ രാജ്യങ്ങളില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് പ്രത്യേകസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈദ്ഗാഹുകളിലും പള്ളികളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. മലയാളികള്‍ക്കായി യുഎഇയില്‍ പ്രത്യേക ഈദ്ഗാഹുകള്‍ ഒരുക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *